തിരുവനന്തപുരം: ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ അപേക്ഷയിൽ പുതുക്കിയ ഉത്തരവുമായി തദ്ദേശ വകുപ്പ്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ സുഗതന് എസ്കോർട്ട് നൽകില്ല. എസ്കോർട്ട് വേണമെന്ന സുഗതൻ്റെ തന്നെ
അപേക്ഷ ആഭ്യന്തര വകുപ്പ്നിരസിച്ചു. നേരത്തെയുള്ള കുറിപ്പ് റദ്ദാക്കുന്നു എന്നും ചൂണ്ടിക്കാട്ടി പുതുക്കിയ കുറിപ്പ് ഇറക്കി.
സുഗതന് അംഗത്വം തുടരാൻ ഉപദേശം നൽകിയ കുറിപ്പ് വിവാദമായിരുന്നു. നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥയെ ഇന്നലെ സസ്പെൻഡും ചെയ്തിരുന്നു.
