കൊച്ചി : പ്രസംഗത്തിലെ പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണവുമായി ഗതാഗത മന്ത്രി സി പി ജോൺ രംഗത്ത് വന്നു. താൻ സ്ത്രീകൾക്ക് ഒപ്പം നിൽക്കുന്നയാളാണെന്നും കേരളത്തിലെ സ്ത്രീകളുടെ ദാരിദ്രം വളരെ വലുതാണെന്നും അതാണ് പറയാൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
“ബസ് കാശു കൊടുക്കാൻ പോലും പലർക്കും കഴിയില്ല .രാഹുൽ ഗാന്ധിയുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രിയദർശിനി വന്നത്. പ്രിയദർശിനി പോലെ മൂന്നു മേഖലകളിൽ ഇടപെടണം എന്നാണ് താൻ പറഞ്ഞത്. പൊതു ഗതാഗതം, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം
ഇതിൽ ഇടപെടണമെന്നാണ് താൻ പറഞ്ഞത്.
സൗജന്യമല്ലാത്ത സ്കൂളുകളിലേക്ക് പോകുന്നത് സ്ത്രീകളുടെ തീരുമാനമാണ്.
ഇതാണ് താൻ പറഞ്ഞത്.”
“താൻ സ്ത്രീകൾക്ക് ഒപ്പം നിൽക്കുന്ന ആളാണ്. പ്രിയദർശനി പദ്ധതി വൻ വിജയമാണ്. പദ്ധതിയുമായി മുന്നോട്ട് പോകും. സ്വകാര്യ ബസ്സുകാരുടെ പ്രശ്നം പരിഹരിക്കാനും ശ്രമം നടത്തുന്നുണ്ട്.
താൻ തെറ്റായ പരാമർശം ഒന്നും നടത്തിയിട്ടില്ല. പ്രസംഗിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കും.”
തള്ളിക്കയറി എന്ന വാക്ക് ഉപയോഗിക്കേണ്ടിയിരുന്നില്ല
“പരാമർശം പിൻവലിക്കേണ്ട സാഹചര്യമില്ല. മോശം പരാമർശം ഉണ്ടായിട്ടില്ല. എഴുതി തയ്യാറാക്കിയ പ്രസംഗമല്ല. എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെ” . മന്ത്രി സിപി ജോൺ വിശദീകരിച്ചു

