ഡൽഹി : എഥനോൾ പെട്രോളിനെതിരെ ഡൽഹിയിൽ പ്രതിഷേധം. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടക്കുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.
എഥനോൾ കലർത്തിയ ഇന്ധനത്തിന്റെ ആശങ്കകൾ ചർച്ച ചെയ്യണമെന്നും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കെജ്രിവാള് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇ20 പെട്രോൾ നിർബന്ധമാക്കാതെ ഉപഭോക്താക്കൾക്ക് ഓപ്ഷണൽ ആക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ആരംഭിച്ച ഓൺലൈൻ ഹരജിയിൽ ഇതുവരെ രണ്ട് ലക്ഷത്തോളം പേർ ഒപ്പുവെച്ചിട്ടുണ്ടെന്നും കെജ്രിവാള്വ്യക്തമാക്കി.
