8 ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രതാ നിർദേശം

insight kerala

തിരുവനന്തപുരം : മഴ മുന്നറിയിപ്പിൽ വളരെ വേഗത്തിൽ മാറ്റം. 8 ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് വന്നു. 12 ജില്ലകളിലെ ഓറഞ്ച് അലർട്ടിൽ നിന്നാണ് 8 ജില്ലകളിൽ വളരെ വേഗത്തിൽ റെഡ് അലർട്ട് ആയത്. വയനാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ,എറണാകുളം ,കോട്ടയം, ഇടുക്കി ,പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാലു ജില്ലകളിൽ ഓറഞ്ച് നിലനിൽക്കുന്നു. മലപ്പുറം, പാലക്കാട് , തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ ഓറഞ്ച് തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടിൽ മാറ്റമില്ല.

ഇന്നലെയും ഇന്നും 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്.

Share This Article