പാലക്കാട് : അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ. പ്രിയദർശിനി ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുകയാണ്. മക്കളെ ഫീസ് കൊടുത്ത് സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്നു. സർക്കാർ സ്കൂളിൽ പഠിപ്പിക്കില്ല. എന്നാൽ അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. സർക്കാർ ആശുപത്രിയിൽ ചികിത്സിക്കും. സർക്കാർ ആശുപത്രിയുടെ വരാന്തയിൽ വന്നു കിടക്കും. കേരള ജനതയുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രിയദർശിനി ബസ്സിലെ തിരക്കിനെ കുറിച് സംസാരിക്കുകയാണ് വിവാദ പരാമർശവുമായി ഗതാഗത മന്ത്രി രംഗത്ത് വന്നത്. കേരള ട്രാൻസ്പോർട്ട് ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം.
