“എനിക്ക് ഭക്ഷണം കഴിച്ചൂടേ? ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ” ; വിവാദത്തിൽ വിശദീകരണം

insight kerala

തിരുവനന്തപുരം: പ്രളയമുണ്ടായപ്പോൾ ഏകോപനത്തിന് നിൽക്കാതെ പൊന്നാനിയിലെ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും ഹെലികോപ്റ്ററിൽ സ്വകാര്യ യാത്ര നടത്തിയതും വ്യാപക വിമർശനത്തിന് ഇടയാകുമ്പോൾ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്ത് വന്നു. താൻ നേരത്തെ നിശ്ചയിച്ച പരിപാടിയിലാണ് പങ്കെടുത്തത്. ആ യാത്രയിൽ ഉടനീളം കളക്ടർമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിച്ചത് ഉച്ചയ്ക്ക് മൂന്നുമണിക്ക് മാത്രമാണ്. തനിക്ക് ഭക്ഷണം കഴിച്ചുകൂടെ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. വിശന്നപ്പോൾ മൂന്നുമണിക്ക് ഭക്ഷണം കഴിച്ചു എന്നൊരു തെറ്റു മാത്രമാണ് താൻ ചെയ്തത്. കഴിഞ്ഞ പ്രളയത്തിൽ പഴയ മുഖ്യമന്ത്രി നിരാഹാരം ആയിരുന്നു എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്ന് പരിഹാസവും. താൻ ഭക്ഷണം കഴിച്ചതിനെ വളരെ ഹീനമായ രീതിയിലാണ് പ്രചരിപ്പിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഹെലികോപ്റ്ററിൽ സ്വകാര്യ യാത്ര നടത്തിയിരുന്നില്ല എന്നും യാത്ര നടത്തിയത് ഔദ്യോഗിക ആവശ്യത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കൊച്ചിയിൽ നിക്ഷേപകരെ കാണാൻ വേണ്ടിയാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ട ശേഷം നിക്ഷേപകർ കൊച്ചിയിൽ വന്നിരുന്നു. തമിഴ്നാടും കേരളവും തമ്മിലുള്ള യോജിച്ചുള്ള വ്യവസായ സംരംഭമാണ്. അതിനാൽ അവരെ കാണാനാണ് കൊച്ചിയിലേക്ക് പോയതെന്നും മുഖ്യമന്ത്രിയുടെ മറുപടി. പക്ഷേ തൻറെ ഹെലികോപ്റ്റർ യാത്ര കൊണ്ട് ഒരു രൂപയുടെ നഷ്ടം പോലും ഖജനാവിൽ ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിൽ പോകാൻ ഹെലികോപ്റ്റർ ഉപയോഗിച്ചതും അതിൻറെ പണം ഡിസാസ്റ്റർ മാനേജ്മെന്റിൽ നിന്ന് ഈടാക്കിയതും വി ഡി സതീശൻ ഓർമിപ്പിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article