കൊച്ചി : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്ന കേസിൽ 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. കേസിൽ വധശ്രമം നിലനിൽക്കില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്രയും നാൾ പ്രതികൾ ജയിലിൽ കിടന്നു. ഇനി ഇവരിൽനിന്ന് മറ്റൊന്നും ചോദിച്ചറിയാൻ ഇല്ല . അതിനാൽ ഇനിയും ജയിലിൽ കിടക്കേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. മറ്റ് നാലുപേരുടെ ഹർജി നാളെ ഹൈക്കോടതിയുടെ മുന്നിൽ വരുന്നുണ്ട്. നാലുപേർക്ക് നാളെ ജാമ്യം അനുവദിക്കും എന്നും ഹൈക്കോടതി സൂചന നൽകിയിട്ടുണ്ട്. ഈ കേസിൽ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിക്കും എന്നാണ് സൂചന.
പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാകുന്ന ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. വധശ്രമം നിലനിൽക്കില്ല എന്ന് കോടതി നിരീക്ഷിച്ചത് പ്രോസിക്യൂഷന് എതിരായി . ഇതോടെയാണ് മുഴുവൻ പ്രതികൾക്കും ജാമ്യത്തിനുള്ള സാഹചര്യം ഒരുങ്ങിയത്. ഇത്രയും നാൾ ജയിലിൽ കിടന്നതിനാൽ ഇനിയും തുടരേണ്ടതില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
