തിരുവനന്തപുരം: അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രീംകോടതി അനുമതി നൽകിയതിനെ തുടർന്ന് നടപ്പാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനം. തദ്ദേശസ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇക്കാര്യത്തിൽ പ്രാഥമിക പ്രോട്ടോകോൾ തയ്യാറാക്കി. നായ്ക്കളെ കൊല്ലുന്നതിന് സമിതി രൂപീകരിക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തിലാണ് പ്രത്യേക സമിതികൾ രൂപീകരിക്കുന്നത്. ഏതൊക്കെ നായ്ക്കളെ കൊല്ലണമെന്ന് ഈ സമിതി ആകും തീരുമാനിക്കുക. തെരുവ് നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്തും. സംബന്ധിച്ച് കളക്ടർക്ക് നിർദ്ദേശം നൽകും.
