പി എം ശ്രീയുമായി സർക്കാർ മുന്നോട്ട്; യുഡിഎഫിൽ തീരുമാനം

insight kerala

തിരുവനന്തപുരം: വിവാദമായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണിതെന്നും അതുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. കരാറിൽ നിന്ന് ഇനി പിന്മാറാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏതെല്ലാം വിദ്യാലയങ്ങളിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നത് യുഡിഎഫ് തീരുമാനിക്കും. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കവേയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്

Share This Article