സർക്കാറിന് തിരിച്ചടി; പൊലീസ് സംഘടനയിലെ അഴിച്ചുപണി ഹൈക്കോടതി സ്റ്റേ ചെയ്തു

insight kerala

തിരുവനന്തപുരം: പോലീസ് സേനയിലെ സംഘടനകൾ പുനസംഘടിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ പോലീസ് അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല ഉത്തരവ്. പുനഃസംഘടിപ്പിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ടാക്കി ചുരുക്കിയാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത്. മൂന്ന് സംഘടനകളിൽ ഒന്നായ ‘കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ’ ഇല്ലാതായിരുന്നു. ഇതോടെ സേനയിൽ രണ്ട് സംഘടനകൾ മാത്രമായി. ഏകപക്ഷീയമായ നടപടി എന്ന് ആരോപിച്ചാണ് ഒഴിവാക്കപ്പെട്ട സംഘടന ഹൈക്കോടതിയെ സമീപിച്ചത്.

Share This Article