എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു

insight kerala

കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു.
അജാനൂർ മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദ (56) ആണ് മരിച്ചത്. പനിയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് ചികിത്സയിലിരിക്കെ ഇവർ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ചയാണ് മരിച്ചത്
.സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. യശോദയുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ഏഴ് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

പരിശോധനാഫലം ലഭിക്കുന്നതുവരെ ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.

Share This Article