DYFI യ്ക്കെതിരെ രൂക്ഷ വിമർശനവുമായി SFI നേതാവ്

insight kerala

തിരുവനന്തപുരം: DYFI തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ SFI സംസ്ഥാന കമ്മിറ്റി അംഗമാണ് അതിരൂക്ഷ വിമർശനമുന്നയിച്ചത്. LDF സർക്കാരിൻ്റെ കാലത്ത് നടന്ന PSC പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിക്കാത്ത DYFI ഇപ്പോൾ നീറ്റ് പരീക്ഷയിൽ പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിൽ അറിയിച്ചു കിട്ടാൻ വേണ്ടിയാണെന്ന് വിമർശനം. ഇഡിക്കെതിരെ തിരുവനന്തപുരത്ത് നടന്നത് അനാവശ്യ പ്രതിഷേധം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ഡിവൈഎഫ്ഐക്ക് സാധിച്ചില്ല. ഫണ്ട് പിരിവിൽ മാത്രമായി ഡിവൈഎഫ്ഐ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഫണ്ട് പിരിവ് കാരണം ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പ് എടുക്കാൻ പോലും ഭയമാണ്. രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന പിന്തുണ പോലും ഡിവൈഎഫ്ഐക്ക് ഇപ്പോൾ പൊതുജനത്തിൽ നിന്ന് ലഭിക്കുന്നില്ല എന്നും വിമർശനം. പി ബിജുവിന്റെ പേരിലുള്ള റെഡ് കെയർ നിർമ്മാണം നിലച്ചത് തിരുവനന്തപുരം ഡിസിയുടെ പിടിപ്പു കേടൊന്നും വിമർശനം.

Share This Article