കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ.
താഴെ ചൊവ്വ സ്വദേശി പി മുഹമ്മദ് അസ്‌ലം ആണ് പിടിയിലായത്.
കെട്ടിടത്തിന് പെർമിറ്റ് നൽകാൻ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.
20,000 രൂപ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ,
പണവുമായി അപേക്ഷകനോട് കാൽടെക്സ് പരിസരത്ത് എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ നിന്നും അതി വിദഗ്ധമായാണ് വിജിലൻസ് പിടികൂടിയത്.
കൈക്കൂലി കിട്ടാൻ അപേക്ഷ വൈകിപ്പിച്ചത് 10 മാസത്തോളമാണ്.
കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
