ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സർവകലാശാല; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

insight kerala

കാസർക്കോട് : വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തുക കേന്ദ്ര സർവകലാശാല. സാമൂഹ്യ മാധ്യമത്തിലൂടെയാണ് മന്ത്രിയെ പുകഴ്ത്തി രംഗത്ത് വന്നത്. മന്ത്രിയുടെ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തുകയും ഭാവിയിൽ പ്രവർത്തനങ്ങൾക്ക് ആശംസ രേഖപ്പെടുത്തുകയാണ് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടത്. ഇതോടെ കമൻറ് ബോക്സിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തുവന്നു.

രാജ്യത്തിനുവേണ്ടിയും ഉന്നത വിദ്യാഭ്യാസ മേഖലയിലും ധർമ്മേന്ദ്രപ്രധാൻ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട് എന്നാണ് സർവകലാശാല പറയുന്നത് . കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അക്കാദമിക് പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.

എന്നാൽ 36 ദിവസം നീണ്ടുനിന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ ഗത്യന്തരമില്ലാതെ രാജിവച്ച കേന്ദ്രമന്ത്രിയെ പുകഴ്ത്തി ഇത്തരത്തിൽ പോസ്റ്റിട്ടതിന് വലിയ വിമർശനമാണ് ഉയരുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article