വിദ്യാഭ്യാസ രംഗത്ത് ടാസ്‌ക് ഫോഴ്‌സ്; ഇൻസ്റ്റയിൽ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

insight kerala

ഡൽഹി : പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്താൻ ടാസ്ക് ഫോഴ്സുമായി കേന്ദ്ര സർക്കാർ. നന്ദൻ നീലേക്കനിയാണ് ടാസ്ക് ഫോഴ്സിലെ അധ്യക്ഷൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷ ചോർച്ചയാൽ ശിക്ഷ ഉയർത്തുന്ന ബില്ല് നാളെ പാർലമെൻറിൽ അവതരിപ്പിക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായാണ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്. പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് ലക്ഷ്യം.

പരീക്ഷ നടത്തിപ്പിൽ ഏതൊക്കെ രീതിയാൽ കാര്യക്ഷമമാക്കാം , ചോർച്ച ഉണ്ടാകുന്നത് എങ്ങനെ തടയാം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ടാസ്‌ക് ഫോഴ്‌സ് തീരുമാനിക്കുന്നത്. രാജ്യത്ത് പൗരന്മാർക്ക് ആധാർ കാർഡ് സംവിധാനം നടപ്പാക്കുന്ന വേളയിൽ അതിനു നേതൃത്വം നൽകിയ വ്യക്തിയായിരുന്നു നന്ദൻ നീലേക്കനി . മുമ്പ് യുപിഎ സർക്കാർ കൂടുതൽ ആശ്രയിച്ചിരുന്നത് നന്ദൻ നിലേക്കനിയെ ആയിരുന്നു.

സിജെപി സമരം കേന്ദ്രസർക്കാരിനെ പിടിച്ചു കുലുക്കി എന്നതിൻ്റെ പ്രതിഫലനമാണ് ഇൻസ്റ്റയിലൂടെ പ്രധാനമന്ത്രി പലവട്ടം രംഗത്ത് വരുന്നതും യുവാക്കളുമായി സംവദിക്കുന്നതും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article