വിരമിച്ച് സിദ്ധരാമ്മയ്യ; “രാഷ്ട്രീയം മലിനമായി” ; എക്സിലൂടെ വിരമിക്കൽ പ്രഖ്യാപനം

insight kerala

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമ്മയ്യ വിരമിക്കൽ പ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് എക്സിലുടെ പ്രഖ്യാപനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. രാഷ്ട്രീയം മലീമസമായി. ഈ രാഷ്ട്രീയവുമായി സന്ധി ചെയ്യാൻ വയ്യ എന്നും പ്രഖ്യാപനം. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവില്ല എന്നും സിദ്ധരാമ്മയ നിർണായക പ്രഖ്യാപനം നടത്തി.

കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒന്നര മാസം മുമ്പാണ് സിദ്ധരാമ്മയ്യ രാജിവെച്ചത്. ഉപ മുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാറിന് വേണ്ടി സിദ്ധരാമ്മയ രാജിവെക്കുകയായിരുന്നു. കോൺഗ്രസ് ഹൈക്കമാരിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതോടെയാണ് സിദ്ധരാമ്മയ രാജിവയ്ക്കാൻ തയ്യാറായത്. അന്ന് തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും എന്ന ചില സൂചനകൾ നൽകിയിരുന്നു.

Share This Article