ഡൽഹി : കേന്ദ്രമന്ത്രിമാരുമായി CJP പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തീരുമാനമായി. ചർച്ചയിൽ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും ആണ് ചർച്ചയിൽ പങ്കെടുത്തത്. 3.30ന് ആരംഭിച്ച ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. ചർച്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രിമാരും വിദ്യാർത്ഥി പ്രതിനിധികളും ഒരുമിച്ച് വാർത്താസമ്മേളനം നടത്തി. മുഴുവൻ കേസുകളും ഉടൻ പിൻവലിക്കും. എഫ്ഐആർ പിൻവലിക്കും. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമോ എന്നതിൽ ചൊവ്വാഴ്ച തീരുമാനമാകും. ആവശ്യങ്ങൾ മുഴുവൻ അംഗീകരിച്ച് ഉറപ്പ് ചൊവ്വാഴ്ച എഴുതി നൽകും. നിയമാനുസൃതമായി നൽകാവുന്ന എല്ലാ തുകയും നഷ്ടപരിഹാരമായി നൽകുമെന്ന് ജെ പി നദ്ദ അറിയിച്ചു.
ഇതോടെ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചതായും സമരം അവസാനിപ്പിച്ചതായും വിദ്യാർത്ഥി നേതാക്കൾ അറിയിച്ചു. എല്ലാവരോടും വീടുകളിലേക്ക് മടങ്ങിപ്പോകാൻ അവർ നിർദ്ദേശിച്ചു. ഒരു മാസത്തിന് ശേഷം വീണ്ടും ചർച്ച നടക്കും.
വ

