തൻ്റെ വിശ്വസ്തനെ ചേർത്തു നിർത്തി പിണറായി; “സർക്കാർ നടപടിയിൽ ചില പ്രശ്നങ്ങൾ ഉണ്ട്; പിന്നെ പറയാം”

insight kerala

തിരുവനന്തപുരം : ADGP എം ആർ അജിത്കുമാറിൻ്റെ സസ്പൻഷനിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

“സർക്കാർ എടുത്ത നടപടിയിൽ ചില പ്രശ്നങ്ങൾ ഉണ്ട്. സാധാരണനില വിട്ടുള്ള നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ഒന്നും പറയുന്നില്ല. പിന്നെ പറയാം” പിണറായി പ്രതികരിച്ചു

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നവ കേരളയാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് ആണ് എം ആർ അജിത് കുമാർ അട്ടിമറിക്കാൻ ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ അജിത് കുമാർ കൂട്ടുനിന്ന നടപടിയുടെ പേരിലാണ് ഇപ്പോൾ സസ്പെൻഷൻ നേരിട്ടിരിക്കുന്നത്. തൻറെ സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ തന്റെ വിശ്വസ്തനായ അജിത് കുമാർ ഇടപെട്ടതിൻ്റെ പേരിൽ സസ്പെൻഷൻ ലഭിച്ചതിൽ സർക്കാരിനെതിരായ വിമർശനം പരോക്ഷമായി പറയുകയാണ് പിണറായി വിജയൻ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article