‘പുണ്യം പൂങ്കാവനം’ തുടരും; പി വിജയന് ക്ലീൻചിറ്റ്; എം ആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി

insight kerala

തിരുവനന്തപുരം : ശബരിമല ശുചീകരണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പുണ്യം പൂങ്കാവനം പദ്ധതിയിൽ സുപ്രധാന തീരുമാനം കൈകൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് ADGP പി വിജയന് സർക്കാർ ക്ലീൻ ചിറ്റ് നൽകി. പി വിജയനെതിരെ അന്നത്തെ ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എം ആർ അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പദ്ധതി തുടരാമെന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി. ഇതോടെ അജിത് കുമാറിന് വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുകയാണ്.

ഐപിഎസ് തലത്തിലെ ചേരിപ്പോരിന്റെ പരിണിതഫലമായിരുന്നു പുണ്യം പൂങ്കാവനം പദ്ധതിയിൽ പി വിജയനെതിരെ എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തായിരുന്നു സംഭവവികാസങ്ങൾ. പുണ്യം പൂങ്കാവനം പദ്ധതിയുടെ കോഡിനേറ്റർ ആയിരുന്നു പി വിജയൻ. പദ്ധതിക്കെതിരെ അന്ന് ചില തിരുമറികളും ക്രമക്കേടുകളും ഉയർന്നിരുന്നു.ഇത് സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതി റിപ്പോർട്ടും നൽകിയിരുന്നു. തുടർന്ന് ഇതിൻറെ നിജസ്ഥിതി കണ്ടെത്താൻ അന്നത്തെ ക്രമസമാധാന ചുമതലമുണ്ടായിരുന്ന എം ആർ അജിത് കുമാറിന് എൽഡിഎഫ് സർക്കാർ അന്വേഷണം ഏൽപ്പിച്ചു. അജിത് കുമാർ ആകട്ടെ പി വിജയനെ പ്രതിക്കൂട്ടിൽ ആക്കിയാണ് ഹൈക്കോടതി റിപ്പോർട്ട് നൽകിയിരുന്നത്. ഇതോടെ പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ കോടതി ഉത്തരവിട്ടു.

എന്നാൽ ഇപ്പോൾ ആഭ്യന്തര സെക്രട്ടറി ഇതേക്കുറിച്ച് അന്വേഷണം നടത്തി അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളുകയും പി വിജയന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരിക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article