കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

insight kerala

പത്തനംതിട്ട: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ (1202 ചിങ്ങം ഒന്നുമുതൽ 1202 കർക്കടകം 31 വരെ) നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി.ഡി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ച അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡണ്ടിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന ബോർഡ് യോഗം അന്തിമതീരുമാനമെടുത്തത്.

Share This Article