ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പ്രതിഷേധം. പ്രക്ഷോഭകർക്കെതിരെയുള്ള പോലീസ് നടപടികളിൽ പ്രതിഷേധിച്ച് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ചേർന്ന യോഗത്തിന് ശേഷമാണ് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എം.പിമാരും നേതാക്കളും പ്രതിഷേധവുമായി എത്തിയത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ നിന്ന് ഡൽഹി തീസ് ജനുവരി മാർഗിലുള്ള മഹാത്മാഗാന്ധി സ്മാരകത്തിലേക്കാണ് പ്രതിപക്ഷ മാർച്ച്.
നമ്മുടെ വിദ്യാർത്ഥികൾ തെരുവിലാണെന്നും നമ്മളും തെരുവിലിറങ്ങണമെന്ന് തോന്നിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ പ്രതിപക്ഷ എം.പിമാർക്കും ഇന്ത്യ ഗേറ്റിലേക്ക് പോകണമായിരുന്നു. എന്നാൽ പോലീസ് തടയുകയും അനുമതി നിഷേധിക്കുകയും ചെയ്തു. തുടർന്ന് തീസ് ജനുവരി മാർഗിലേക്ക് (ഗാന്ധി സ്മൃതി) പോകണമെന്ന് ആവശ്യപ്പെട്ടെന്നും വിദ്യാർത്ഥികൾക്കൊപ്പമുണ്ട് എന്ന സന്ദേശം നൽകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജന്ദർമന്ദറിൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു. ശക്തമായ പ്രതിഷേധം ഡൽഹിയിൽ ഇപ്പോഴും തുടരുന്നു

