എം ആർ അജിത് കുമാറിന് സസ്പെൻഷൻ

insight kerala

തിരുവനന്തപുരം : ഒടുവിൽ എഡിജിപി എം ആർ അജിത് കുമാറിന് സസ്പെൻഷൻ. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ ADGP എം ആർ അജിത് കുമാറിന് സസ്പെൻഷൻ . ഡിജിപി സസ്പെൻഷൻ വേണമെന്ന് ശുപാർശ ചെയ്ത് ഫയൽ മുഖ്യമന്ത്രിക്ക് നൽകി. തുടർന്ന് മുഖ്യമന്ത്രി സസ്പെൻഷനിൽ ഒപ്പിട്ടു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ആലപ്പുഴയിലെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടു എന്നതാണ് സസ്പെൻഷന് കാരണമായ നടപടി. അജിത് കുമാറിനെതിരെ നടപടി വൈകുന്നു എന്നതിൽ യുഡിഎഫ് സർക്കാർ ഏറെ പഴി കേട്ടിരുന്നു. ഒടുവിൽ DGP ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഏറ്റവും നിർണായക നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article