റദ്ദാക്കിയ PSC ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് രാവിലെ 10.30ന്

insight kerala

ആലപ്പുഴയിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ PSC ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന് നടക്കും. രാവിലെ 10 30നാണ് പരീക്ഷ.

വിവിധ കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (എല്‍ജിഎസ്) തസ്തികകളിലേക്ക് അടക്കമുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നല്‍കിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. 

രാവിലത്തെ പരീക്ഷയ്ക്കായി നൽകിയത് ഉച്ചയ്ക്കത്തെ ചോദ്യപേപ്പറായിരുന്നു. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയായിരുന്നു നടക്കേണ്ടിയിരുന്നത്. ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് സംസ്ഥാനത്താകെ അന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകളും റദ്ദാക്കുകയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഈ പരീക്ഷകളാണ് ഓഗസ്റ്റ് 22 ന് നടക്കുക. ആലപ്പുഴ ലജനത് സ്കൂളിൽ രാവിലെ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കും അന്ന് പുനപ്പരീക്ഷ എഴുതാമെന്ന് PSC അറിയിച്ചു.

Share This Article