തിരുവനന്തപുരം: ദേശാഭിമാനിയിൽ വാരാന്തപ്പതിപ്പ് വിവാദത്തിൽ കാരണം കാണിക്കൽ നോട്ടീസിന് എഡിറ്റർ മറുപടി നൽകി. തെറ്റുണ്ടെങ്കിൽ തിരുത്താമെന്ന് എഡിറ്റർ കെ ആർ അജയൻ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. ലേഖനത്തിന് ഏറ്റവും അനുയോജ്യമായ തലക്കെട്ടാണെന്ന് നൽകിയത്. കള്ളൻ വിജയൻ ലേഖനത്തിൽ പാർട്ടി വിരുദ്ധതയില്ല എന്നും വിശദീകരണം നൽകി.
വൈകിട്ട് നാലുമണിക്ക് മുമ്പ് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് റസിഡൻ്റ് എഡിറ്റർ എം സ്വരാജ് ആണ് നോട്ടീസ് നൽകിയത്.
