ആലപ്പുഴ മാന്നാറിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി പിടിയിൽ. കുട്ടംപേരൂർ ശ്രീദുർഗ്ഗാ ദേവീ ക്ഷേത്രത്തിലാണ് കവർച്ച . കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പവൻ ആഭരണങ്ങൾ മോഷ്ടിച്ച പ്രതി പകരം മുക്കുപണ്ടം വെച്ചതായി പൊലീസ് കണ്ടെത്തി . ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഒരു മാലയും രണ്ട് താലിയുമാണ് മോഷ്ടിച്ചത്. മുമ്പ് പരാതി ഉയർന്ന സാഹചര്യത്തിൽ ക്ഷേത്ര റിസീവറുടെയും തന്ത്രിയുടെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മേൽശാന്തി സ്ഥാനം ഒഴിയാൻ ചെങ്ങന്നൂർ കോടതി നിർദ്ദേശിച്ചിരുന്നു . ഇതിനു പിന്നാലെയാണ്
രാധാകൃഷ്ണൻ നമ്പൂതിരി അറസ്‌റ്റിലായത് .
തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി പിടിയിൽ
