വി ഡി സതീശന്റെ മൂകാംബിക സന്ദർശനത്തെ കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്തയിൽ താൻ പറയാത്ത കാര്യങ്ങളാണ് ഉള്ളതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി . അധർമ്മവും അശ്ലീലവുമാണ് മാതൃഭൂമിയുടെ മാധ്യമപ്രവർത്തനമെന്ന് എം എ ബേബി അതിരൂക്ഷ വിമർശനം നടത്തി. പത്രസമ്മേളനത്തിൽ മറ്റു മാധ്യമങ്ങൾ താൻ പറഞ്ഞതു മുഴുവൻ കേട്ടതാണ്. മൂകാംബിക എന്നൊരു വാക്കുപോലും താൻ പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങൾ എങ്ങനെയാണ് പത്രത്തിൽ അച്ചടിച്ച് വന്നത്. എന്തെങ്കിലും ആശയ കുഴപ്പമുണ്ടെങ്കിൽ തന്നെ വിളിച്ചു ചോദിക്കാമായിരുന്നു. പത്രവാർത്തക്കെതിരെ എം വി ശ്രേയാംസ്കുമാറിനെ വിളിച്ച് പരാതി പറഞ്ഞതായി എം എ ബേബി അറിയിച്ചു.
താൻ പറയാത്ത കാര്യങ്ങൾക്ക് എന്ത് ആധാരത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സിപിഎം ആരുടെയും ആരാധനയ്ക്ക് എതിരല്ല.
വലിയ ചുടുകാട്ടിലെ വിഎസ് സ്മാരകവുമായി ബന്ധപ്പെട്ട വിവർശനങ്ങൾ സംസ്ഥാന നേതാക്കൾ വിശദീകരിക്കും. പ്രതിപക്ഷ ഉപനേതാവ് തർക്കം സംസ്ഥാനത്ത് ചർച്ചചെയ്ത് പരിഹാരം കണ്ടെത്തും. കേരളത്തിൽ സിപിഎമ്മിനും സിപിഐക്കും പ്രാപ്തരായ നേതാക്കളുണ്ടെന്നും എം എ ബേബി പറഞ്ഞു.
‘മാതൃഭൂമി വാർത്ത അധർമ്മവും അശ്ലീലവും’; രൂക്ഷ വിമർശനവുമായി എം എ ബേബി
