തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ ഹേമചന്ദ്രൻ തൻ്റെ മുഖത്തടിച്ചു എന്ന ടെന്നി ജോപ്പൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി എ ഹേമചന്ദ്രൻ രംഗത്ത് വന്നു. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇന്നേവരെ ആരെയും മർദ്ദിച്ചിട്ടില്ല എന്നും ഈ വിഷയത്തിൽ പ്രതികരിക്കാൻ താല്പര്യമില്ല എന്നുമാണ് എ ഹേമചന്ദ്രൻ പറയുന്നത്.
സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചുവെന്നും 13 വർഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് പരിഹാരം ആയെന്നും ടെന്നി ജോപ്പൻ പറഞ്ഞു. ദൈവത്തോടു നന്ദി പറയുന്നു. അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഐജി ഹേമചന്ദ്രൻ തന്നെ മുഖത്തടിച്ചു. ശത്രുക്കൾ പുറത്തല്ല, ഉള്ളിൽ തന്നെയായിരുന്നുവെന്നും കോടതി വിധി ഉമ്മൻ ചാണ്ടിയ്ക്ക് സമർപ്പിക്കുന്നുവെന്നും ടെനി ജോപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. സ
