തിരുവനന്തപുരം : പ്രതികളെ വിലങ്ങു വയ്ക്കുന്നതിൽ യുഡിഎഫ് സർക്കാറിന്റേത് ഇരട്ട നീതി എന്ന് ആരോപിച്ച് സിപിഎം. കാപ്പാ കേസിൽ പ്രതിയായ ആർ സുഗതനെ ജയിലിൽ നിന്ന് കോടതിയിൽ കൊണ്ടുവരുന്ന വേളയിൽ പൊലീസ് കൈവിലങ്ങ് വെച്ചിരുന്നില്ല. എന്നാൽ രാഷ്ട്രീയ കേസിൽ പെട്ട പ്രതികളെ കൈവിലങ്ങ് വച്ചാണ് പോലീസ് കൊണ്ടുവരുന്നതെന്ന് സിപിഎം ആരോപിക്കുന്നു. ഇഡി ആക്രമണ കേസിലെ പ്രതികളായ സിപിഎം മുൻ കൗൺസിലർ ഐ പി ബിനുവിനേയും DFYI നേതാവ് നന്ദനേയും കോടതിയിൽ ഹാജരാക്കുന്ന വേളയിൽ കൈവിലങ്ങ് വെച്ചാണ് കൊണ്ടുവന്നത്. കാപ്പാ കേസിലെ പ്രതിയായ കൊടും കുറ്റവാളിക്ക് കൈവിലങ്ങ് വെക്കാത്ത പോലീസ് പക്ഷേ രാഷ്ട്രീയ കുറ്റവാളികൾക്ക് കൈവിലങ്ങ് വെച്ച് ഇരട്ട നീതി കാട്ടുന്നു എന്നാണ് സിപിഎമ്മിന്റെ ആരോപണം.
ബിജെപി കൗൺസിലർ സുഗതന് പൊലീസ് സംരക്ഷണം ഒരുക്കുന്നുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ ആരോപിച്ചു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് സിപിഎം ജില്ലാ നേതാക്കൾ അറിയിച്ചു.
