“നിനക്ക് അക്ഷരമറിയില്ലേ?’ അനുമോദനച്ചടങ്ങിൽ കുട്ടികളെ പരസ്യമായി അപമാനിച്ച് കെ ടി ജലീൽ

insight kerala

പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. മുൻ മന്ത്രി കെ ടി ജലീലിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ചു. കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ.

ഹിന്ദിയിൽ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീൽ വേദിയിലേക്ക് വിളിച്ചത്. ശേഷം മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസ്സും എഴുതാൻ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികൾ തെറ്റായി എഴുതിയപ്പോഴാണ് ജലീലിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടായത്. വായനാശീലം വർദ്ധിപ്പിക്കണമെന്നും കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് അറിവ് വർദ്ധിപ്പിക്കാൻ വേണ്ടി ആകണമെന്നും ഉപദേശിക്കുകയും ചെയ്തു

Share This Article