KSRTC ബസിനുള്ളിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി 36 വര്‍ഷത്തിനു ശേഷം പിടിയില്‍

insight kerala

കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ കേസിലെ പ്രതി 36 വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍. മൈസൂരുവില്‍ വച്ചാണ് മലപ്പുറം ഊര്‍ങ്ങാട്ടേരി സ്വദേശി വി.കെ.ജോസിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ശിവകുമാര്‍ എന്ന പേരില്‍ മൈസൂരുവില്‍ ഭാര്യയ്‌ക്കൊപ്പം അപ്പാര്‍ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു. പ്രതി വീട്ടില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യ പൊലിസില്‍ വിവരം അറിയിക്കുകയും നരസിംഹരാജ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് പഴയ കേസിന്റെ ചുരുളഴിഞ്ഞത്.1990ലാണ് ജോസ് കോഴിക്കോട് വച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. നാടുവിട്ട പ്രതി മൈസൂരുവില്‍ വിവാഹം കഴിച്ച് താമസിച്ച് വരുകയായിരുന്നു. കര്‍ണാടക പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന തിരുവമ്പാടി പൊലിസ് മൈസൂരുവില്‍ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share This Article