“മന്നം സ്മൃതിയിൽ ആര് വരണം വരേണ്ട എന്ന് തീരുമാനിക്കരുത്”; സുകുമാരൻ നായർക്കെതിരെ വിമർശനമായി ഉപരാഷ്ട്രപതി

insight kerala

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. താനാണ് ജനറൽ സെക്രട്ടറി എന്ന ഭാവം കാണിക്കരുത്. മന്നം സ്മൃതിയിൽ ആര് വരണം വരേണ്ട എന്ന് തീരുമാനിക്കരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇവിടെ ജാതി മത വ്യത്യാസമുണ്ടാകരുതെന്നും ഉപരാഷ്ട്രപതി വിമർശിച്ചു. ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി .

മാസങ്ങൾക്ക് മുമ്പ് മന്നം സമാധിയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു .ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്നും പുഷ്പാർച്ചനയുടെ കാര്യത്തിൽ നേരത്തെ അനുമതി തേടിയില്ലെന്നുമായിരുന്നു അന്ന് സുകുമാരൻ വിശദീകരിച്ചത്.

byte – ഉ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article