മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ DYFI പ്രവർത്തകൻ; പ്രതിഷേധത്തിന് തയ്യാറെടുത്ത് യൂത്ത് കോൺഗ്രസ്

insight kerala

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയതിനെതിരെ കെപിസിസിക്കും എഐസിസിക്കുമാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. പാർട്ടിയിൽ നിന്ന് അനുകൂല I പ്രതീക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ പ്രതികരിച്ചു. സ്റ്റാഫ് നിയമനത്തിൽ പാലക്കാട്ടെ ഒരൊറ്റ യൂത്ത് കോൺഗ്രസ് – കോൺഗ്രസുകാരെയും പരിഗണിച്ചില്ലെന്നാണ് പരാതി. നിയമനം റദ്ദാക്കിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം , തന്റെ പേഴ്സ്ണല്‍ സ്റ്റാഫംഗമായ ഡ്രൈവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്നത് പൂര്‍ണമായും വ്യാജ വാര്‍ത്തകളാണെന്ന് മന്ത്രി കെ.എ. തുളസി. തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയ ഡ്രൈവര്‍ മുന്‍പ് ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും, വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ കൂടെയും ദീര്‍ഘകാലം ഡ്രൈവറായി ജോലി നോക്കിയിരുന്ന വ്യക്തിയാണെന്നും ഇയാള്‍ക്ക് ഡിവൈഎഫ്‌ഐയുമായോ മറ്റ് ഇടത് സംഘടനകളുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുണ്ടൂര്‍ ഉത്സവ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തല്‍ നിര്‍മ്മിക്കുകയും, ഡിവൈഎഫ്‌ഐ ഡിജെ പാര്‍ട്ടിയുടെ ചുമതലയുമാണ് ഏറ്റെടുക്കുന്നത്. പൊതുവായ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article