തിരുവനന്തപുരം : പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിൽ നിലപാട് വീണ്ടും കടുപ്പിച്ച് സിപിഐ. പ്രതിപക്ഷ നേതൃപദവി കിട്ടിയേ തീരൂ എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു. കീഴ് വഴക്കം മാറേണ്ടതുണ്ടെങ്കിൽ മാറണം. കീഴ്വഴക്കം പറഞ്ഞ് ആർക്കും ഒഴിഞ്ഞു മാറാനാകില്ല എന്നും ബിനോയ് വിശ്വം മുന്നറിയിപ്പ് നൽകുകയാണ്. എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറണം. ഇക്കാര്യത്തിൽ തർക്കമില്ല. പാർട്ടിയ്ക്കുള്ളിൽ പറഞ്ഞിട്ടും നടക്കാത്ത സാഹചര്യത്തിലാണ് പുറത്തു പറയേണ്ടി വന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഈ മാസം 14 ന് സിപിഎം സിപിഐ ഉഭയകക്ഷി ചർച്ച എംഎൻ സ്മാരകത്തിൽ നടക്കും. പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിൽ ചർച്ച നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും ചർച്ചയിൽ പങ്കെടുക്കും. ചൊവ്വാഴ്ച ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെയാണ് ബിനോയ് വിശ്വം നിലപാട് കടുപ്പിക്കുന്നത്.
