തിരുവല്ലത്ത് സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് മറിഞ്ഞല്ല; കാറിടിച്ച്, യുവാവ് അറസ്റ്റില്‍

insight kerala

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്നും കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവിനെ പോലീസ് പിടികൂടി.

അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി(25), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍(25) എന്നിവരാണ് മരിച്ചത്.കഴക്കൂട്ടത്തെ യുഎസ്ടി ഗ്ലോബല്‍ കമ്പനിയില്‍ ടെസ്റ്റിങ് വിഭാഗം ഉദ്യോഗസ്ഥനാണ് നവീന്‍. കിന്‍ഫ്രയിലെ ഇവൈ കമ്പനിയില്‍ അസോഷ്യേറ്റാണ് മൃദുല. ഇന്നലെ നവീന്റെ പിറന്നാൾ ആയിരുന്നു. അത് ആഘോഷിക്കാൻ കോവളത്ത് പോയതായിരുന്നു ഇരുവരും.

Share This Article