*മുഖ്യമന്ത്രി ധനകാര്യവും നിയമവും തുറമുഖവും എടുത്തത് ഡീൽ പൂർത്തിയാക്കാൻ*; എം വി ഗോവിന്ദൻ

insight kerala

അദാനി വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഡീൽ ആരോപണം കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി ധനകാര്യവും തുറമുഖവും നിയമവും ഒരുമിച്ചെടുത്തത് ഡീൽ പൂർത്തിയാക്കാൻ ആണ് എന്ന് ആരോപണമാണ് എം വി ഗോവിന്ദൻ ഉയർത്തുന്നത്.

*ധനകാര്യം, തുറമുഖം, നിയമം എല്ലാം കയ്യിലുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലേ ഡീൽ പൂർത്തിയാകൂ.
ആകാശം, കടൽ, ഭൂമി എല്ലാം വിറ്റുതുലക്കാൻ ശ്രമിക്കുകയാണ്. അതിനെതിരെ
ജനവികാരം ഉയരും. പ്രതിഷേധിക്കും.*

*അദാനിക്ക് പിന്തുണ നൽകുന്നത് ബിജെപി സർക്കാരുകളാണ് എന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. അതിന വേറെ അർത്ഥമുണ്ട്. കേരളത്തിൽ എല്ലാ സൗകര്യങ്ങളും ബിജെപി ചെയ്യുന്നതുപോലെ യുഡിഎഫ് ചെയ്യുന്നു. സിപിഎം- ബിജെപി ഡീൽ ആണെന്ന് രാഹുൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി 13,000 കോടി അദാനി നേടിയപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി സ്വീകരിച്ച നടപടിയോടെ നിങ്ങളുടെ നിലപാട് എന്താണ്? വിഹിതം വിൽക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിയ്ക്ക് ധൈര്യമുണ്ടോ?* എം വി ഗോവിന്ദൻ ചോദിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിഴിഞ്ഞത്ത് അദാനി ഓഹരി കൈമാറ്റത്തിനെതിരെ നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുത്തുകൊണ്ടാണ് എം വി ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

Share This Article