ബിജെപി കൗൺസിലർ സുഗതന്റെ ജാമ്യാപേക്ഷ തള്ളി

insight kerala

തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ സുഗതന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളൈക്കടവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലെ കേസിലാണ് സുഖം തന്നെ ജാമ്യ അപേക്ഷ തള്ളിയത്. വധശ്രമ കേസിലും പോലീസിനെ ആക്രമിച്ച കേസിലും സുഗതന് ജാമ്യം ഇല്ല.

വെള്ളൈക്കടവ് ക്ഷേത്രത്തില്‍ വച്ച് സംഘര്‍ഷത്തിനിടെ മാരകായുധങ്ങള്‍ ഉപയോഗിച്ച് രണ്ട് പേരുടെ തലയ്ക്കു പരിക്കേല്‍പ്പിച്ച കേസിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം കൗണ്‍സിലറായ സുഗതനെ കാപ്പാ കേസില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.

Share This Article