വിചിത്ര നിയമനം; ശിവൻകുട്ടിയുടെ സ്റ്റാഫ് ഇപ്പോൾ മോൻസ് ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ

insight kerala

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന അംഗം ഇപ്പോൾ ഭരണം മാറിയപ്പോൾ യുഡിഎഫ് മന്ത്രിയുടെ സ്റ്റാഫിലും അംഗമായി. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്ന ആൾ ഇപ്പോൾ യുഡിഎഫിലെ മന്ത്രി മോൻസ് ജോസഫിന്റെ സ്റ്റാഫിൽ അംഗമായി. ശിവൻകുട്ടിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്ന അരുൺ വേണുഗോപാൽ ആണ് ഇപ്പോൾ മോൻസ് ജോസഫിന്റെ സ്റ്റാഫിൽ ചേർന്നിരിക്കുന്നത്.

സിപിഎം നേതാവായിരുന്ന വേണുഗോപാലിൻ്റെ മകനാണ് അരുൺ വേണുഗോപാൽ. ശിവൻകുട്ടിയുടെ ഓഫീസിൽ ഡാറ്റാ എൻഡ്രി സ്റ്റാഫായിരുന്നു അരുൺ. ഇപ്പോൾ മോൻസ് ജോസഫിൻ്റെ പഴ്‌സനൽ സ്റ്റാഫ് ആയി അരുൺ നിയമിതനായിരിക്കുന്നു.

Share This Article