ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തു. ഭൂട്ടാൻ കാർ കടത്ത് കേസിലാണ് ചോദ്യം ചെയ്തത്. ദുൽഖറിന്റെ നാലു കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ നാല് ആഡംബര കാറുകൾ കസ്റ്റംസ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. കള്ളക്കടത്ത് സംഘം ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ ദുൽഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓപ്പറേഷൻ ‘നുമ്ഖോർ’ (Operation Numkhor) എന്ന് പേരിട്ടിരിക്കുന്ന ഈ കസ്റ്റംസ് അന്വേഷണം.
