വാട്സ്ആപ്പ് യൂസർ നെയിം; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ; മൂന്ന് ദിവസത്തിനകം മറുപടി പറയണം

insight kerala

വാട്സ്ആപ്പ് യൂസർ നെയിമുമായി ബന്ധപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. സർക്കാരുമായി ആലോചിക്കാതെ ഫീച്ചർ മാറ്റരുത് എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ നടപ്പാക്കുന്നതിൽ വ്യക്തത വേണം. മൂന്ന് ദിവസത്തിനകം മറുപടി പറയണമെന്നും നിർദ്ദേശമുണ്ട്.

വാട്സാപ്പിൽ ഫോൺ നമ്പറിന് പകരം യൂസർ നെയിം ഓപ്ഷൻ ഫീച്ചർ അവതരിപ്പിക്കുന്നത് വിശദമായി പഠിക്കുകയാണ് സർക്കാർ. ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരമൊരു നീക്കം നടത്തുന്നത്. ആൾമാറാട്ടം അടക്കമുള്ള തട്ടിപ്പുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ഫോൺ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ കണക്റ്റു ചെയ്യാമെന്നായിരുന്നു മെറ്റയുടെ വാദം. എന്നാൽ, ഫീച്ചർ നിലവിൽ വന്നാൽ സൈബർ തട്ടിപ്പുകൾ വർധിക്കാനുള്ള സാധ്യതയാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Share This Article