കാപ്പ കേസിൽ കൗൺസിലർ സുഗതനെ ഇന്ന് 1.30 മുതൽ 5.30 വരെ കസ്റ്റഡിയിൽ വിട്ടു. നെടുമങ്ങാട് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. 4 മണിക്കൂർ കസ്റ്റഡിയിൽ വിട്ടു. കേസിന്റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് പ്രവർത്തിക്കണമെന്ന് കോടതി നിർദേശിച്ചു.
ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കണം.
കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സുഗതൻ പരാതിപ്പെട്ടിരുന്നു. പോലീസ് വാഹനത്തിൽ വച്ച് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയിൽ പറഞ്ഞു. ആരാണ് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയത് എന്ന് കോടതി ചോദിച്ചു. വിയ്യൂരിൽ നിന്ന് കൊണ്ടുവന്നവർ തന്നെയല്ലേ മെഡിക്കൽ പരിശോധനക്ക് പോയതെന്നും കോടതി ആരാഞ്ഞു. കസ്റ്റഡിയിൽ തരാത്ത പ്രതിക്കൊപ്പം വട്ടിയൂർക്കാവ്എ സ് ഐ എങ്ങനെ പോയെന്നും കോടതി ചോദിച്ചു.
സുഗതനെ പോലീസ് മനപ്പൂർവം വേട്ടയാടുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചു. സി ഐ യോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഹാജരാകണം എന്ന് കോടതി നിർദ്ദേശിച്ചു. ഹരാസ്മെന്റ് ഇപ്പോഴേ ഉന്നയിച്ച സ്ഥിതിക്ക് എങ്ങനെ ഒപ്പം വിടുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കോടതി നാലുമണിക്കൂർ നേരത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരന്നു.

