സംസ്ഥാനത്ത് Al നിരീക്ഷണ ക്യാമറകൾ പ്രവർത്തനം നിലച്ചു. കോടികളുടെ കുടിശ്ശികയാണ് കെൽട്രോണിന് സർക്കാർ നൽകേണ്ടത്. ജിയോ സേവനം നൽകുന്നത് നിർത്തി. ഇൻറർനെറ്റ് ദാതാക്കൾക്ക് പണം നൽകിയില്ല. ഇതോടെ ഇൻറർനെറ്റ് സേവന നിർത്തുകയായിരുന്നു.
രണ്ടുവർഷം മുമ്പാണ് സംസ്ഥാനത്താകമാനം ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താനായി Al നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ഇതിൻറെ ടെൻഡർ എടുത്തിരിക്കുന്നത് കെൽട്രോണാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഓരോ മൂന്നുമാസം കൂടുമ്പോഴാണ് കെൽട്രോണിന് സർക്കാർ പണം നൽകേണ്ടത്. ഇപ്പോൾ കെൽട്രോണിന് നൽകേണ്ട പണം 90 കോടിയോളം കുടിശ്ശിക ഉണ്ട്. 232 കോടിയുടെ പ്രോജക്ട് ആണ് ഇത്. എന്നാൽ ഏകദേശം 300 കോടിയോളം രൂപ Al ക്യാമറ വഴിയുള്ള നിയമലംഘനങ്ങളുടെ പിഴയായി സർക്കാറിന് ലഭിച്ചു കഴിഞ്ഞു. എന്നിട്ടും ഈ തുക കെൽട്രോണിന് നൽകുന്നില്ല എന്നാണ് പരാതി. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ല എന്ന് കാട്ടി നിരവധിതവണ കെൽട്രോൺ സർക്കാരിന് കത്തയച്ചിരുന്നു. എന്നിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടുദിവസം മുമ്പ് ക്യാമറകളുടെ പ്രവർത്തനം അവസാനിപ്പിച്ചത്.
