തിരുവനന്തപുരം കോർപ്പറേഷനിൽ അത്യന്തം നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വച്ചത്. കൗൺസിൽ യോഗത്തിന് ശേഷം അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ബിജെപി കൗൺസിലർമാരും യുഡിഎഫ് കൗൺസിലർമാരും തമ്മിലാണ് കയ്യേറ്റം നടന്നത്. ഹാജർ രജിസ്റ്ററിനായി പിടിവലി കൂടി. രജിസ്റ്റർ ബുക്ക് കീറാൻ ശ്രമം നടന്നു. ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനും കോൺഗ്രസ് കൗൺസിലർ ശബരിനാഥും തമ്മിൽ ഏറ്റുമുട്ടി. ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് പരാതി നൽകി. വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. മിനിറ്റ്സ് പിടിച്ചു വാങ്ങാനും ശ്രമിച്ചു.
കൗൺസിൽ യോഗം അവസാനിച്ച ശേഷമാണ് സംഘർഷം ഉണ്ടായത്. രജിസ്റ്റർ രേഖ തിരുത്താൻ ശ്രമം നടന്നു എന്നാണ് ആരോപണം. ഈ കൗൺസിലിൽ ആരൊക്കെ പങ്കെടുത്തു എന്നത് എഴുതിയ പ്രധാന രേഖയാണ് തിരുത്താൻ നീക്കം നടന്നത്. ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തിലാണ് രജിസ്റ്ററിൽ തിരുത്തൽ നടത്താൻ ശ്രമം നടന്നത് എന്നാണ് യുഡിഎഫിന്റെ ആരോപണം.
