പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള യാത്ര വൈകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. കേരള ഹൗസിലെ പ്രോട്ടോകോൾ ഓഫീസർ ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. പ്രോട്ടോകോൾ വിഭാഗത്തിൻറെ വീഴ്ചയാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര വൈകാൻ കാരണം എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് 2.50നുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്കുള്ള യാത്രയാണ് മുടങ്ങിയന്നത്. പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്തില്‍ കയറാനായിരുന്നില്ല.
തുടർന്ന് രാത്രി 7.15ന്റെ വിമാനത്തിലാണ് യാത്ര ചെയ്തത്. വിഐപി യാത്രകളിൽ കേരള ഹൗസ് ജീവനക്കാർ മുൻകൂട്ടി വിമാനത്താവളത്തിലെത്തി എയർലൈൻസ് ജീവനക്കാരെ അറിയിക്കുന്നതാണ് രീതി. വിമാനം പുറപ്പെട്ട ശേഷമേ പ്രോട്ടോകോൾ ഉദ്യോഗസ്ഥർക്ക് തിരികെ മടങ്ങാനാകു. വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാകേണ്ട മറ്റ് സൗകര്യങ്ങൾ ഉറപ്പാക്കിയില്ലെന്നും വിലയിരുത്തലുണ്ട്.

