ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ തെറിച്ചു; വഴിയാത്രക്കാർക്ക് പരിക്ക്

insight kerala

ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ യാത്രയ്ക്കിടെ ടയർ ഊരിത്തെറിച്ചു. വഴി യാത്രക്കാർക്ക് പരിക്ക് പറ്റി. രാവിലെ 7 മണിക്കാണ് അപകടം നടന്നത്. ചേർത്തലയിൽ നിന്ന് അരുക്കുറ്റി ഭാഗത്ത് നാഗരി അമ്പലത്തിന് സമീപത്ത് വച്ചാണ് ഓടിക്കൊണ്ടിരുന്ന ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ചത്. KL 15 A1522 എന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. വഴിയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക് പറ്റി. ഉടൻതന്നെ ഡ്രൈവർ വാഹനം ഒതുക്കിയതു കാരണം മറ്റ് അപകടങ്ങൾ ഒഴിവായി.

Share This Article