ഇത്തവണത്തെ കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 64759 പേരാണ് എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. അങ്കമാലി സ്വദേശി റോഷൽ രാജുവാണ് ഒന്നാം റാങ്കുകാരൻ. കണ്ണൂർ സ്വദേശി ധ്യാൻ തേജിനാണ് രണ്ടാം റാങ്ക്. തൃശ്ശൂർ സ്വദേശി വിസ്മയ കെ ആർ മൂന്നാം റാങ്ക് കരസ്ഥമാക്കി. ആദ്യ അലോട്ട്മെൻറ് ജൂലൈ എട്ടിനാണ്. ഒന്നാം റാങ്ക് നേടിയ റോഷൻ രാജുവിനെ ഫോണിൽ വിളിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അഭിനന്ദനങ്ങൾ അറിയിച്ചു. കാറ്റഗറി ലിസ്റ്റ് ഈ മാസം 29ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
