ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി; ബിജെപിക്ക് തിരിച്ചടി

insight kerala

ബിജെപിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി കണ്ടെത്തി

പ്രതിപക്ഷ കൗൺസിലർ എസ്.പി.ദീപക്കാണ് ഹർജി നൽകിയത്. കൗൺസിലർമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം.

Share This Article