നടി അൻസിബയ്ക്ക് പിന്തുണയുമായി സംവിധായകൻ കമൽ.
അൻസിബ കാര്യഗൗരവമുള്ള കുട്ടിയെന്നും
അൻസിബയ്ക്കെതിരെ ചിലർ ഉയർത്തിയ ആരോപണം ആശങ്കപ്പെടുത്തുന്നതാണന്നും
അത് മലയാള സിനിമയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണന്നും കമൽ പറഞ്ഞു ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിൽ സംഘപരിവാറിന്റെ അനുരണങ്ങൾ ഉണ്ട് . ചില ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വലിയ ഭവിഷ്യത്ത് സൃഷ്ടിക്കും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിത്വത്തിലേക്ക് ഇനി താനില്ലെന്ന് നടി അൻസിബ ഹസ്സൻ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അൻസിബ നിലപാട് വ്യക്തമാക്കിയത്. സംഘടനയുടെ അമരത്തേക്ക് ശക്തരായ യുവതലമുറ കടന്നുവരണമെന്നും അൻസിബ കുറിച്ചു.
സ്നേഹത്തിന് നന്ദി,പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ എന്ന തലക്കെട്ടോടെയാണ് അൻസിബ തൻ്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
