ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ ഗൺമാൻ ഉൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ അന്വേഷണം അട്ടിമറിച്ചു എന്ന റിപ്പോർട്ട് SIT ഡിജിപിക്ക് കൈമാറി. അന്വേഷണ സംഘത്തലവൻ എസ് പി ഷൗക്കത്തലിയാണ് റിപ്പോർട്ട് കൈമാറിയത്. ഷൗക്കത്തലി ഡിജിപിക്ക് നേരിട്ട് കൈമാറുകയായിരുന്നു. അന്വേഷണത്തിൽ അട്ടിമറി നടന്നതായി റിപ്പോർട്ടിൽ പറയുന്നു.
ആദ്യ അന്വേഷണ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് തിരുത്തി എന്നാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരിക്കുന്നത്. ക്രമസമാധാനത്തിന്റെ ചുമതല ഉണ്ടായിരുന്ന ADGP എം ആർ അജിത് കുമാർ നേരിട്ട് ഇടപെട്ട് റിപ്പോർട്ട് തിരുത്തി എന്നാണ് മൊഴി. ഈ റിപ്പോർട്ട് ആണ് SIT ഡിജിപിക്ക് കൈമാറിയിരിക്കുന്നത്.
