ടിനി ടോമിൻ്റെ തുറന്ന കത്ത് “അനീതിക്കെതിരെ ശബ്ദിച്ചതിന് ടാർഗറ്റ് ചെയ്തു”

insight kerala

അമ്മ സംഘടനയിലെ അംഗങ്ങൾക്ക് തുറന്ന കത്തെഴുതി ടിനി ടോം. അനീതിക്കെതിരെ ശബ്ദിച്ചതിന് തന്നെ ടാർഗറ്റ് ചെയ്തു എന്നാണ് ടിനി ടോം ആരോപിക്കുന്നത്. ആരോപണങ്ങളിൽ പൊലീസ് FIR പോലും ഇട്ടില്ല. നിരുപാധികം തള്ളി തനിക്ക് ക്ലിൻ ചിറ്റ് നൽകി എന്നതും ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇനി സാധാരണ മെമ്പര്‍ മാത്രമായി സംഘടനയില്‍ തുടരുമെന്നും പറയുന്നുണ്ട്.

അന്‍സിബയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞതാണ്. ഒരു എഫ്‌ഐആര്‍ പോലും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താന്‍ ഇതൊന്നും മാധ്യമങ്ങളില്‍ പോയി പറയാന്‍ നിന്നില്ല. എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തു. ആരോടും പറയാതെ ഇറങ്ങിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു. അമ്മയുടെ സാധാരണ മെമ്പറായി തുടരുമെന്നും ടിനി ടോം പറയുന്നു.

‘ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ, അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു, അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് FIR എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ ടിനി ടോം’, എന്നാണ് കത്തില്‍ പറയുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article