കാഫിർ കേസ് ഇനി മെറിൻ ജോസഫ് അന്വേഷിക്കും

insight kerala

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഇനി മെറിൻ ജോസഫ് ഐപിഎസ് അന്വേഷിക്കും. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായി മെറിൻ
ചുമതലയേറ്റു. ജിതിൻ ഭാസ്‌ക്കറിൻ്റെ കസ്‌റ്റഡി അപേക്ഷ കോടതിയിലാണ്.

കാഫിർ സ്ക്രീൻഷോട്ട് കേസിൽ പരൽ മീനുകളെ അറസ്റ്റ് ചെയ്താൽ കേസ് അവസാനിക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നുണ്ട് . ഉന്നത നേതാക്കളുടെ അറിവോടും ആശിർവാദത്തോടും കൂടിയാണ് സ്ക്രീൻഷോട്ട് നിർമിച്ചതെന്ന ആരോപണം ശക്തമാണ്. നിർമിച്ച ആളുകളെയല്ല അറസ്റ്റ് ചെയ്യേണ്ടത്, പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെയാണ്. അവരിലേക്ക് അന്വേഷണം പോകണമെന്നുമുള്ള വിമർശനങ്ങൾ ശക്തിപ്പെടുമ്പോഴാണ് മെറിൻ ജോസഫ് അന്വേഷണ ചുമതലയിലേക്ക് വരുന്നത്.

Share This Article